പെയിന്റിംഗ് തൊഴിലാളികളുടെ കൂലി ഏകീകരിക്കുന്നു

പനമരം: വയനാട്ടില്‍ പെയിന്റിംഗ് തൊഴിലാളികളുടെ കൂലി ഏകീകരിക്കാന്‍ സെന്റ് ജൂഡ്‌സ് പാരിഷ് ഹാളില്‍ ചേര്‍ന്ന ഓള്‍ കേരള പെയിന്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എ.കെ.പി.ഡബ്ല്യു.എ) പ്രഥമ ജില്ലാ സമ്മേളനം തീരുമാനിച്ചു. മൂന്നു മാസത്തിനകം ഏകീകൃത കൂലി പ്രബല്യത്തിലാക്കും.പെയിന്റിംഗ് മേഖലയില്‍ കുത്തക കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, തൊഴില്‍തൊഴിലാളി സുരക്ഷ ഉറപ്പുവരുത്തുക, എല്ലാ പെയിന്റിംഗ് തൊഴിലാളികളെയും ക്ഷേമനിധി അംഗങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജിതിന്‍ പത്തനംതിട്ട സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്റോ പുല്‍പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിഖില്‍ പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ബിജു പുതുപ്പള്ളി, റഷീദ് കല്‍പറ്റ, അനീഷ് വെള്ളമുണ്ട, റഫീഖ് കുന്നമ്പറ്റ, ബെന്നി നന്‍മനാരിയില്‍, അനൂപ് മൊതക്കര, നാണി മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മംഗലശേരി മാധവന്‍ മാസ്റ്റര്‍, കാദര്‍ ബത്തേരി, ഹുസൈന്‍ മേപ്പാടി എന്നിവരെ ആദരിച്ചു. ഭാരവാഹികളായി സുധി മഴവില്‍(പ്രസിഡന്റ്), റഷീദ് കല്‍പറ്റ(വൈസ് പ്രസിഡന്റ്), ജോഷി കൂരീക്കാട്ടില്‍(ജനറല്‍ സെക്രട്ടറി), റഫീഖ് കുന്നമ്പറ്റ(സെക്രട്ടറി), അനീഷ് വെള്ളമുണ്ട(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജോഷി കൂരീക്കാട്ടില്‍ സ്വാഗതവും സുധി മഴവില്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍