വയനാട് കര്‍ഷക കൂട്ടായ്മ സത്യാഗ്രഹ സമരം നടത്തി.
അമ്പലവയല്‍: കാര്‍ഷിക ശാസ്ത്രജ്ഞരുടെ സേവനം കര്‍ഷകരുടെ കൃഷിയിടത്തില്‍ ലഭ്യമാക്കുക, സംസ്ഥാനത്തെ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത നടീല്‍ വസ്തുക്കളും, വിത്തുകളും ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലും ലഭ്യമാക്കുക,വയനാട്ടിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ പുതിയ ഹ്രസ്വകാല കൃഷി ഇനങ്ങള്‍ പരിചയപ്പെടുത്തുക, അവര്‍ക്ക് ആവശ്യമായിട്ടുള്ള പരിശീലനങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുക, അത്യുല്‍പ്പാദനശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ ടിഷ്യുകള്‍ച്ചര്‍ വിത്തിനങ്ങള്‍ ഉല്പ്പാദിപ്പിച്ച്നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി. സമരം ജില്ലാ പ്രസിഡണ്ട് ഇ.ഇ.പി ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. ജോയ് മണ്ണാര് തോട്ടം അധ്യക്ഷതവഹിച്ചു.ഷിജു സെബാസ്റ്റ്യന്‍, ബെന്നി വിഎസ്, ജസ്റ്റിന് കട്ടക്കയം, വിന്‍സെന്റ് കൂടോത്തുമ്മല്‍, ജയപ്രഭ ചെറുകുന്ന്, ഷിനോയ് കടല്‍മാട്, ബിജു വാഴവറ്റ, ഗോവിന്ദന്‍കുട്ടി കാക്കവയല്‍, ബിജു പൈനാടത്ത്, രാജു വി ഡി, ബിനോയ് ജോസഫ്, സനല്‍ കേണിച്ചിറ, സതീഷ്കുമാര്‍, മനോജ് പാടിച്ചിറ, പത്രോസ് പാതിരി ച്ചാല്‍, സെബാസ്റ്റ്യന്‍ കടല്‍മാട്, സാജന് പടിഞ്ഞാറത്തറ, സാജന് വടുവന്‍ചാല്‍, എന്നിവര്‍ സംസാരിച്ചു.അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ അജിത് കുമാറിന് നിവേദനം നല്‍കുകയും, വയനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ജില്ലാ നേതാക്കള്‍ ചര്‍ച്ച ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍