രാജ്യത്ത് 9,765 പേര്‍ക്ക് കൊവിഡ്, മരണം 477

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,765 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 8,548 പേര്‍ രോഗമുക്തരായി. 477 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതില്‍ 403 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 3,46,06,541 ആണ്. നിലവില്‍ 99,763 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.35 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.85 ശതമാനവുമാണ്.
രാജ്യത്താകെ ഇതുവരെ 124.96 കോടി വാക്‌സീന്‍ !ഡോസുകള്‍ വിതരണം ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയും നിരീക്ഷണ നടപടികളും അവലോകനം ചെയ്യാന്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തും. വിദേശികള്‍ക്ക്, പ്രത്യേകിച്ച് ഒമിക്രോണ്‍ കേസുകളുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ ഇന്നലെ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കിയിരുന്നു.
അതേസമയം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎച്ച്ഒ) ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ച പുതിയ കൊവിഡ് വേരിയന്റായ 'ഒമിക്രോണ്‍' ലോകമെമ്പാടും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയിലാണ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, പല യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ സ്‌ട്രെയിന്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍