സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം പുതുപൊന്നാനിയില്‍ ടൂറിസ്റ്റ്ബസ്സ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ബത്തേരിയില്‍ നിന്നും ചാലക്കുടിയിലേക്ക് ധ്യാനം കൂടാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും , കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഒരു യാത്രികന്റെ തോളെല്ലിന് പരിക്കേറ്റ തൊഴിച്ചാല്‍ മറ്റുള്ളവര്‍ക്കെല്ലാം നിസാര പരിക്കാണെന്നാണ് പ്രാഥമിക വിവരം.ഇന്നലെ രാത്രി 10 മണിയോടെ ബത്തേരിയില്‍ നിന്നും പുറപ്പെട്ട ഗാലക്സി ബസാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ നി യന്ത്രണം വിട്ട് മറിഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍