തിരുപ്പതിയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി; ദൈനംദിന ആചാരങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ആചാരങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്കെതിരായ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണ്ണായക പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രിംകോടതി തള്ളി.ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളില്‍ ഇടപെടാനാകില്ലെന്നും ക്ഷേത്രഭരണത്തിലെ അപാതകള്‍ മാത്രമേ പരിശോധിക്കാനാകൂവെന്നും സുപ്രിം കോടതി വ്യക്തമാക്കി. പൂജകള്‍ എങ്ങനെ നിര്‍വഹിക്കണം, എങ്ങനെ തേങ്ങ ഉടക്കണം ഇതൊന്നും ഭരണഘടന കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ല. ഹരജിക്കാരന് പരാതിയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍