8 ഷട്ടറുകള്‍ തുറന്നു; തമിഴ്‌നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

തമിഴ്‌നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. നാല് മന്ത്രിമാര്‍ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ പെരിയ സ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. തേനി ജില്ലയില്‍ നിന്നുള്ള 7 എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടാകും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് എട്ട് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. അതേസമയം ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒന്‍പതിന് വിവിധ സ്ഥലങ്ങളില്‍ സമരം നടത്താന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയരുകയും ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു. സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍