കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വില കുറച്ച് സംസ്ഥാനങ്ങള്‍

പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വില കുറച്ച് സംസ്ഥാനങ്ങള്‍. അരുണാചാല്‍പ്രദേശില്‍ ഇന്ധന വില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ടു അറിയിച്ചു. പെട്രോളിന് 10.20പൈസയും ഡീസലിന് 15.22രൂപയും കുറയും. പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി 4% കുറയ്ക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തര്‍പ്രദേശും ഹരിയാനയും അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍,മിസ്സോറം സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു.
ബിഹാറില്‍ പെട്രോളിന് 3 രൂപ 20 പൈസയും ഡീസലിന് 3രൂപ 90 പൈസയുമാണ് കുറച്ചത്. ഉത്തരാഖണ്ഡില്‍ പെട്രോളിന് വാറ്റില്‍ നിന്ന് രണ്ട് രൂപയുടെ കുറവ് വരുത്തി. മൂന്ന് രൂപ വീതം കുറയ്ക്കുകയാണെന്ന് ഒഡീഷ സര്‍ക്കാരും വ്യക്തമാക്കി.
മൂല്യ വര്‍ധിത നികുതി കുറക്കാന്‍ തയ്യാറായ ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇളവിന് ആനുപാതികമായ കുറവ് സംസ്ഥാനത്തെ വാറ്റിലുമുണ്ടാകുമെന്ന കേരളത്തിന്റെ അതേ നിലപാടാണ് രാജസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍