രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കണം: പ്രധാനമന്ത്രി
കൊവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഡോസ് വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ട ചുമതല മുഖ്യമന്ത്രിമാര്‍ക്കുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. ആദിവാസികള്‍ക്കും ഉള്‍ഗ്രാമങ്ങളിലും വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ജില്ലകള്‍ തോറും കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണം. എല്ലാവരിലും കൊവിഡ് വാക്‌സിനെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം. വാക്‌സിന്‍ വിതരണത്തിലെ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കണം. ഉള്‍ഗ്രാമങ്ങളിലും ആദിവാസികള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കണം. രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിര്‍ദേശിച്ചു.
ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹത്തിന് 100 പേര്‍ക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍