OPEN NEWSER

Tuesday 17. May 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടി20 ലോകകപ്പ്; നിര്‍ണായക മത്സരത്തില്‍ ഇന്ത്യ അഫ്ഗാനെ നേരിടും

  • National
03 Nov 2021

ടി20 ലോകകപ്പില്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി 7.30 മുതല്‍ അബുദാബിയിലാണ് മത്സരം.അഫ്ഗാനിസ്താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട്‌ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും അഫ്ഗാന്‍ തോല്‍പ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

റണ്‍റേറ്റില്‍ ഏറെമുന്നിലുള്ള അഫ്ഗാന്‍ ഇന്ത്യയെയും തോല്‍പ്പിച്ചാല്‍ സെമിയിലേക്ക് ഒരു പടികൂടി അടുക്കും. അഫ്ഗാനിസ്താന്റെ ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹസാദ് എന്നിവര്‍ നല്ല ഫോമിലാണ്. പേസര്‍ നവീന്‍ ഉള്‍ഹഖ്, ലോകത്തെ മികച്ച ബൗളര്‍മാരിലൊരാളായ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരടങ്ങിയ സ്പിന്‍ നിരയും കരുത്തരാണ്.

എന്നാല്‍ ടീം ഇന്ത്യ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും ഏറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ്. രണ്ടുമത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ ടീമില്‍ മാറ്റം വരുത്താന്‍ നായകന്‍ കോലി തയ്യാറായേക്കും. ടീം സെലക്ഷനില്‍ പോരായ്മകള്‍ ഉണ്ടെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു.

ആദ്യ രണ്ടുമത്സരങ്ങളും കളിക്കാത്ത സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അതേസമയം രണ്ടുമത്സരങ്ങളിലും അവസരം ലഭിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും അത് മുതലാക്കാനായില്ല. ആദ്യമത്സരത്തില്‍ കളിച്ച സൂര്യകുമാര്‍ യാദവിന് പരുക്കായതിനാലാണ് ന്യൂസീലന്‍ഡിനെതിരേ ഇഷാന്‍ കിഷനെ കളിപ്പിച്ചത്.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നൂറുദിന പരിപാടി; ലൈഫ് പദ്ധതിയില്‍ 1542 വീടുകള്‍ പൂര്‍ത്തിയാക്കി    
  • ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍; പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക നിയമനം
  • കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രത പാലിക്കണം
  • അപകടരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍
  • യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം
  • സുഹറ വധക്കേസ്: ഭര്‍ത്താവായ പ്രതി മജീദ് കുറ്റക്കാരനെന്ന് കോടതി
  • അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് അലേര്‍ട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
  •  ഇരിട്ടിയില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച് മുങ്ങിയ കുട്ടിക്കള്ളനെ മാനന്തവാടി പോലീസ് പൊക്കി
  • സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ മെയ് 17 ന് തുറക്കും; ജാഗ്രത പാലിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show