അന്താരാഷ്ട്ര സോളാര്‍ പവര്‍ ഗ്രിഡിനായി നിര്‍ദേശം മുന്നോട്ട് വച്ച് ഇന്ത്യ
അന്താരാഷ്ട്ര സോളാര്‍ പവര്‍ ഗ്രിഡിനായി നിര്‍ദേശം മുന്നോട്ട് വച്ച് ഇന്ത്യ. ഒരു സൂര്യന്‍, ഒരോലോകം, ഒരു ഗ്രിഡ് യാഥാര്‍ത്ഥ്യമാക്കി ശുദ്ധ ഊര്‍ജ്ജം ലഭ്യമാക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. കോപ് കാലാവസ്ഥാ ഉച്ചകൊടിയില്‍ ശുദ്ധ ഊര്‍ജ്ജം കണ്ടെത്തലും വിതരണം ചെയ്യലും എന്ന വിഷയത്തിലെ ഇന്ത്യയുടെ നയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സുപ്രധാന യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെയ്ക്ക് മടങ്ങി. അന്താരാഷ്ട്ര സോളാര്‍ പവര്‍ഗ്രിഡിനയുള്ള നിര്‍ദേശം മുന്നോട്ട് വയ്ക്കുക മാത്രമല്ല അത് എങ്ങനെ യാഥാര്‍ത്ഥ്യമാക്കണമെന്ന കര്‍മ്മപരിപാടിയും ഇന്ത്യ ഗ്ലാസ്‌കോയില്‍ നിര്‍ദേശിച്ചു. സൗരോര്‍ജ്ജ സംഭരണത്തിന് ഐ.എസ്.ആര്‍.ഒ ലോകത്തിന് ഒരു സോളാര്‍ കാല്‍ക്കുലേറ്റര്‍ നല്‍കും. ഈ കാല്‍ക്കുലേറ്റര്‍ ലോകത്തെ എല്ലായിടത്തും സൗരോര്‍ജ്ജ സംഭരണത്തെ അനായാസകരമാക്കും. സൗരോര്‍ജ്ജം ലഭ്യമാകുന്ന മേഖല തിരിച്ചറിയുന്നത് മുതല്‍ എത്രവരെ സംഭരണം സാധ്യമാകും എന്നതടക്കം ഉള്ള നിര്‍ദേശങ്ങള്‍ ഐ.എസ്.ആര്‍.ഒ നല്‍കുന്ന കാല്‍ക്കുലേറ്റര്‍ വ്യകതമാക്കും.
രോജ്ജത്തെ അധിഷ്ടിതമാക്കിയുള്ള ഊര്‍ജ സങ്കല്പത്തിന് ഭീഷണി കാലാവസ്ഥാ മാറ്റവും പകല്‍ സമയത്ത് മാത്രമേ സൗരോര്‍ജ സംഭരണം സാധ്യമാകു എന്നതും ആണ് . ഇതിന് ഒരു സൂര്യന്‍, ഒരോലോകം, ഒരു ഗ്രിഡ് സങ്കല്പത്തില്‍ ലോകം ഒറ്റ സൌരോര്‍ജ്ജ പവര്‍ ഗ്രിഡായ് മാറുകയാണ് പരിഹാരമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കോപ് ഉച്ചകൊടിയ്ക്ക് ശേഷം ഇന്ത്യയിലെക്ക് തിരിച്ച പ്രധാനമന്ത്രിയ്ക്ക് ഊഷ്മളമായ യാത്ര അയപ്പാണ് ഗ്ലാസ്‌കോയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍