രാജ്യസഭ തെരഞ്ഞെടുപ്പ് 29ന്; ജോസ്.കെ.മാണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന്. ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. വോട്ടെണ്ണലും അതേദിവസം നടക്കും. 16ന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം.ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മിഷനോടു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, വി.ആര്‍. സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍