സ്‌കൂട്ടര്‍ അപകടം: കൊക്കയില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

താമരശ്ശേരി: വയനാട് ചുരത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞു.മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി വൊളണ്ടിയറായ സ്മിതയെന്ന യുവതിക്കാണ് അപകടം പറ്റിയത്. മാനന്തവാടിയില്‍ നിന്നും ജോലി കഴിഞ്ഞു കോഴിക്കോട് ചെമ്പുകടവിലേക്കു വരികയായിരുന്ന യുവതി വെള്ളിയാഴ്ച വൈകിട്ട് 7നാണ് ഒന്നാം വളവിനു താഴെ സ്‌കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞത്. ചുരത്തിന്റെ പരിസരത്ത് അധികമാരും ഇല്ലാത്തതിനാലും ഇരുട്ടായതിനാലും അപകടം ആരും അറിഞ്ഞില്ല. തുടര്‍ന്ന് കൊക്കയില്‍ നിന്നും കല്ലുകള്‍ പെറുക്കി റോഡിലേക്ക് എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം കൊക്കയിലെ വള്ളി പടര്‍പ്പുകളില്‍ പിടിച്ചു തൂങ്ങി റോഡില്‍ എത്തുകയായിരുന്നു. പിന്നീട് ചുരം സംരക്ഷണ സമിതിക്കാരെ വിവരമറിയിക്കുകയും ബന്ധുക്കളെ വരുത്തി കൂടെ വിടുകയായിരുന്നു. അപകടത്തില്‍ പെട്ട സ്‌കൂട്ടര്‍ ഇന്നലെ രാവിലെയാണ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളില്‍ എത്തിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍