രാജ്യത്ത് പുതിയ 14,348 കൊവിഡ് കേസുകള്‍; 805 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 14,348 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 805 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,42,31,809 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.4,56,386 പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,84,552 സാമ്പിളുകളാണ് പരിശോധിച്ചത്. ഈ മാസം 28 വരെ ആകെ 60,58,85,769 പരിശോധനകള്‍ നടന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.ആകെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി. 13,198 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡില്‍ നിന്നും മുക്തി നേടി. 1,61,334 പേര്‍ വിവിധ രാജ്യങ്ങളിലായി നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ് ആക്ടീവ് കേസുകളുള്ളത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍