OPEN NEWSER

Wednesday 18. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുബായിലേക്ക് പറക്കാം; മത്സരിക്കാന്‍ മിടുക്കരെത്തി

  • Kalpetta
25 Oct 2021

 

കല്‍പ്പറ്റ: ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി സൗജന്യമായി ദുബായ് എക്‌സ്‌പോ കാണാന്‍ അവസരമൊരുക്കുന്നതിനായി നടത്തിയ വയനാട് ജില്ലാതല പരീക്ഷയില്‍ 60 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടന്ന മത്സര പരീക്ഷയില്‍ ജില്ലയിലെ വിവിധ സ്‌കുളുകളില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മാറ്റുരച്ചത്. ഒരു മണിക്കൂര്‍ നീണ്ട് നിന്ന ആദ്യ റൗണ്ട് പരീക്ഷയില്‍ നിന്ന് 14 പേരെ തെരഞ്ഞെടുക്കുകയും അവര്‍ക്കായി നടത്തിയ രണ്ടാം റൗണ്ട് പരീക്ഷയില്‍ നിന്നും ആറ് പേരെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. നാളെ (ഒക്ടോബര്‍ 26) നടക്കുന്ന ഇന്റര്‍വ്യൂവിലൂടെ കണ്ടെത്തുന്ന ഒരാള്‍ക്കായിരിക്കും ദുബായ് എക്‌സ്‌പോ കാണാന്‍ അവസരമൊരുങ്ങുക. വിദ്യാര്‍ത്ഥികളുടെ വിവിധ തലങ്ങളിലുള്ള അറിവുകള്‍ പരിശോധിക്കുന്ന തരത്തിലുള്ള പരീക്ഷയാണ് നടന്നത്.

 

രാജ്യത്തെ 112 ആസ്പിരേഷണല്‍ ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള ഏക ജില്ലയാണ് വയനാട്. പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ കളക്ടര്‍ എ. ഗീത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് എന്നിവര്‍ പരീക്ഷയ്ക്ക് ശേഷം കുട്ടികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് രൂപകല്‍പ്പന ചെയ്ത പിണങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹന നുഹ്മാന് ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി. ജില്ലാ പ്ലാനിംങ് ഓഫീസര്‍ വി.എസ്. ബിജു, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. ലീല, ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. പ്രസന്ന, എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ ജില്ലാതല പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുള്ളി മാനിനെ കുരുക്ക് വെച്ച് പിടിച്ചു ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
  • കേളോംകടവ് പാലം പ്രവര്‍ത്തനോദ്ഘാടനം നാളെ
  • പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍
  • കൗമാരക്കാരെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍; ഡിങ്കന്‍ എന്ന അജിത്തിനെ പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന്
  • കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show