OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ബസിന്റെ  വാതിലടക്കാതെ ഓടിച്ചാല്‍ നടപടി 

  • Kalpetta
25 Oct 2021

കല്‍പ്പറ്റ: പൊതു, സ്വകാര്യ ബസുകള്‍ വാതിലുകള്‍ അടക്കാതെയും വാതിലുകളുടെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാതെയും സര്‍വീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഐ.ജി (ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ്) സംസ്ഥാന മനുഷ്യാവാകാശ കമ്മീഷനെ അറിയിച്ചു. വൈത്തിരി ബസ്റ്റാന്റില്‍ വാതില്‍ അടയ്ക്കാതിരുന്ന കെഎസ്ആര്‍ടി സി ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തില്‍  കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  ബസുകളുടെ ഓട്ടോമാറ്റിക് വാതിലുകള്‍ സാങ്കേതിക പിഴവില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.  വൈത്തിരിയില്‍ ബസില്‍ നിന്നും വള്ളി എന്ന സ്ത്രീ തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തില്‍ ബസിലെ െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഐ ജി അറിയിച്ചു.  

    സ്‌കൂള്‍ കുട്ടികളുടെ  സുരക്ഷ മുന്‍നിര്‍ത്തി പോലീസ് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്  സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സര്‍ക്കുലര്‍ മുഖേന കര്‍ശന  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.  സ്‌കൂള്‍ ബസ് െ്രെഡവര്‍ക്ക് പത്തോ അതിലധികമോ വര്‍ഷം പ്രവൃത്തി പരിചയം നിര്‍ബന്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.  

മനുഷ്യാവകാശ കമ്മീഷന്‍ കല്‍പ്പറ്റ സിറ്റിംഗ് ഇന്ന്

കല്‍പ്പറ്റ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍    ജുഡീഷ്യല്‍  അംഗം    കെ. ബൈജുനാഥ്  നാളെ  (26102021)   രാവിലെ പത്തരക്ക് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show