കോവിഡിന് പ്രതിസന്ധിക്കിടയിലും കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുനെല്ലി: കടുത്ത കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തുടര്‍ന്നുള്ള മാസങ്ങളില്‍ കുരങ്ങുപനി സാധ്യത മനസ്സിലാക്കി പ്രതിരോധ കുത്തിവയ്പ്പ് തുടക്കം കുറിച്ചു. കുത്തിവയ്പ്പ് ക്യാമ്പ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചേര്‍മാന്‍ ഹരീന്ദ്രന്‍, ബേഗൂര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെറിന് എസ്.ജെറാഡ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.
കുരങ്ങു പനി പ്രതിരോധത്തിന്
- കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍ പൊട്ടാല്‍ ആരോഗ്യവകുപ്പ് , ഫോറസ്ററ് , മൃഗസംരക്ഷണ വകുപ്പ് എന്നിവരെ അറിയിക്കുക, അവയുടെ അടുത്ത് പോകരുത് .
- ഫോറസ്റ്റില്‍ വിറകിനോ മറ്റു ആവശ്യങ്ങള്‍ക്കോ പോകുന്നവര്‍ ശരീരം പുര്‍ണ്ണമായും മൂടുന്ന വസ്ത്രം ധരിക്കുക , ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടുക .
- ഫോറസ്റ്റില്‍ തീറ്റക്കായി വിടുന്ന മൃഗങ്ങള്‍ക്ക് ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടുക .
- പ്രതിരോധ കുത്തിവെപ്പ് എടുക്കുക
- രോഗ ലക്ഷണം ഉണ്ടെങ്കില്‍ സ്വയം ചികിത്സ അരുത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍