രാജ്യത്തെ കൊവിഡ് നിരക്കില്‍ കുറവ്; 15,786 പുതിയ രോഗികള്‍
രാജ്യത്തെ കൊവിഡ് പ്രതിദിന നിരക്കില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,786 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗി എണ്ണത്തില്‍ ഇന്നലത്തേതിനേക്കാള്‍ 14% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ 98.16 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 53 ദിവസങ്ങളില്‍ ഇത് 3 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 231 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,641 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,14,449 ആയി. മൊത്തം കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ് രാജ്യത്തെ സജീവ കേസുകള്‍. 0.51 ശതമാനമാണ് ഇത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനമാണ്. കഴിഞ്ഞ 119 ദിവസങ്ങളില്‍ ഇത് 3 ശതമാനത്തില്‍ താഴെയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍