100 കോടി വാക്‌സിനേഷന്‍ ; ലക്ഷ്യം കൈവരിക്കാനായത് 130 കോടി ജനങ്ങളുടെ വിജയം :പ്രധാനമന്ത്രി നരേന്ദ്ര മോദി.

100 കോടി വാക്‌സിനേഷന്‍ എന്ന ലക്ഷ്യം കൈവരിക്കാനായത് 130 കോടി ജനങ്ങളുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് കാരണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് കഠിന ലക്ഷ്യവും നേടിയെടുക്കുമെന്ന സന്ദേശം ഇന്ത്യ ലോകത്തിന് നല്‍കി. ഇന്ത്യയോട് ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് 100 കോടി വാക്‌സിനേഷനെന്ന നേട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വിജയത്തെ ലോകരാജ്യങ്ങള്‍ ആദരവോടെ പരിഗണിക്കുന്നു. ഇന്ത്യയുടെ നേട്ടം ആരോഗ്യമേഖലയിലെ ശക്തി പ്രകടമാക്കി. ഇന്ത്യയെ ഒരു ഫര്‍മാ ഹബ് ആയി ലോകരാജ്യങ്ങള്‍ പരിഗണിച്ചു. എന്നാല്‍ വാക്‌സിനെതിരായ പ്രചാരണം ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിന്‍ പ്ലാറ്റ്‌ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണ്. വാക്‌സിനേഷനില്‍ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്‌കാരം വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍