ആര്യന്‍ ഖാന് ജാമ്യമില്ല; ജാമ്യം കൊടുത്താല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ആര്യന്‍ ഖാന്‍ ആര്‍തര്‍ ജയിലില്‍ തുടരും. അര്‍ബാസ് മര്‍ച്ചന്റ്, മുന്‍ മുന്‍ ദമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.
ആര്യന്‍ ഖാന് ജാമ്യം ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നും അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ സി ബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വിദേശ വ്യക്തികള്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍ ഉണ്ടാകണമെന്നും എന്‍ സി ബി കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം ആര്യനെതിരായ കൂടുതല്‍ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബോളിവുഡിലെ മയക്കുമരുന്ന് വിതരണ സംഘവുമായി ആര്യന്‍ ഖാന് അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ സി ബി സ്ഥാപിക്കുന്നത്. കൂടാതെ ഒരു പുതുമുഖ നടിക്ക് ആര്യന്‍ ഖാന്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നതുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ തെളിവുകള്‍ എന്‍ സി ബി കോടതിയുടെ മുന്നില്‍ എത്തിച്ചിരുന്നു. അതേസമയം വിധി പകര്‍പ്പ് ലഭിച്ചയുടന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് ആര്യന്‍ ഖാന്റെ അഭിഭാഷകന്റെ തീരുമാനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍