OPEN NEWSER

Friday 11. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷകസംഘം ഉപരോധ സമരം നടത്തി

  • Kalpetta
13 Oct 2021

കല്‍പ്പറ്റ: കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സമര രംഗത്ത് വന്ന കര്‍ഷകരെ യാതൊരു ദയയും കൂടാതെ മൃഗീയമായി കൊലപ്പെടുത്തുന്നതിന് ഗൂഡാലോചന നടത്തിയ കേന്ദ്ര ആഭ്യന്തരസഹ മന്ത്രിയായ അജയ് മിശ്രയെ പുറത്താക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടിയിലും കര്‍ഷക കൊലപാതകത്തിലും പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധിച്ചു. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് കര്‍ഷകരാണ് വയനാട് ജില്ലയില്‍ ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധത്തില്‍ അണിനിരന്നത്. കേരള കര്‍ഷകസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായായിരുന്നു സമരം. കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫീസ് ഉപരോധം കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സന്‍ ഉദ്ഘാടനം ചെയ്തു. വി ഹാരിസ് അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ്, കെ മുഹമ്മദ്കുട്ടി, കെ എം വര്‍ക്കി, സി കെ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. പി സുരേഷ് സ്വാഗതം പറഞ്ഞു. 

    ബത്തേരി പോസ്‌റ്റോഫീസ് ഉപരോധം  കര്‍ഷക സംഘം ജില്ലാ ജോയന്റ് സെക്രട്ടറി ബേബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.  ടി കെ ശ്രീജന്‍ അധ്യക്ഷനായി. അല്ലി ജോര്‍ജ് , സി  അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.  ടി ടി സ്‌കറിയ സ്വാഗതവും പി കെ സജീവന്‍ നന്ദിയും പറഞ്ഞു.  

  പുല്‍പ്പള്ളി പോസ്‌റ്റോഫീസ്  ഉപരോധം   സിപിഐ എം ജില്ലാ കമ്മറ്റി അംഗം പി എസ് ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. ലിസ്സ ജോയി അധ്യക്ഷയായി.  കെ എന്‍ സുബ്രഹ്മണ്യന്‍, ബൈജു നമ്പിക്കൊല്ലി, കെ എസ് ഷിനു, കെ ജെ പോള്‍ എന്നിവര്‍ സംസാരിച്ചു.  പ്രകാശ് ഗഗാറിന്‍ സ്വാഗതം പറഞ്ഞു. 

   മാനന്തവാടി പോസ്‌റ്റോഫീസ് ഉപരോധം കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. സണ്ണി ജോര്‍ജ് അധ്യക്ഷനായി. എന്‍ എം ആന്റണി, പി ആര്‍ ഷിബു, കെ സൈനബ, വി കെ ജോസ് എന്നിവര്‍ സംസാരിച്ചു. എ വി മാത്യു സ്വാഗതവും വി കെ തുളസീദാസ് നന്ദിയും പറഞ്ഞു.

    പനമരം പോസ്‌റ്റോഫീസ് ഉപരോധം കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി ജി പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം മുരളീധരന്‍ അധ്യക്ഷനായി.  എം എ ചാക്കോ, വേണു മുള്ളോട്ട്, പി സി ബെന്നി, വി ചന്ദ്രശേഖരന്‍ , സുധീര്‍ എടവക, വത്സല, വി എ കുര്യാച്ചന്‍, കെ വി പ്രദീപ്, അനീറ്റ പെരേറ്റക്കുന്ന്, സുനിത, ശശി, ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.

  വൈത്തിരി കാവുമന്ദം പോസ്‌റ്റോഫീസ് ഉപരോധം സിപിഐ എം വൈത്തിരി ഏരിയാ സെക്രട്ടറി സി എച്ച് മമ്മി ഉദ്ഘാടനം ചെയ്തു. പി ഡി ദാസന്‍ അധ്യക്ഷനായി. കെ സി ജോസഫ് സ്വാഗതം പറഞ്ഞു. 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show