OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടൂറിസം കേന്ദ്രങ്ങള്‍ ദുരന്ത രഹിതമാക്കാന്‍ സമഗ്ര പദ്ധതിയുമായി  ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും

  • Kalpetta
13 Oct 2021

 

പൂക്കോട്:  ടൂറിസം കേന്ദ്രങ്ങള്‍ ദുരന്ത രഹിതമാക്കാന്‍ സമഗ്ര പദ്ധതിയുമായി  ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും രംഗത്ത്. രാജ്യത്ത് ആദ്യമായിട്ടാണ് ടൂറിസം കേന്ദ്രങ്ങള്‍ക്ക് മാത്രമായി സമഗ്രമായ ഒരു ദുരന്ത നിവാരണ പദ്ധതി ആരംഭിക്കുന്നത്. ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും പ്രത്യേകം ദുരന്ത നിവാരണ പ്ലാനും, പ്രത്യേക പരിശീലനം ലഭിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും, ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുളള സംവിധാനങ്ങളും ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സേഫ് ടൂറിസം ക്യാമ്പയിനും ജില്ലയില്‍ ആരംഭിച്ചു.

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി ജില്ലയിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ ഉദ്ഘാടനം പൂക്കോട് തടാകത്തില്‍ വെച്ച്   ജില്ലാ കലക്ടര്‍ എ. ഗീത നിര്‍വഹിച്ചു. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വയനാടിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് പദ്ധതി സഹായിക്കുമെന്ന് ദുരന്ത നിവാരണ പ്ലാന്‍ പ്രകാശനം ചെയ്ത് കൊണ്ട് കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ വി.അബൂബക്കര്‍, ഡി.റ്റി.പി,സി സെക്രട്ടറി മുഹമ്മദ് സലീം, ദുരന്തനിവാരണ വിഭാഗം മാനേജര്‍  അമിത് രമണന്‍ , ഹസാര്‍ഡ് അനലിസ്റ്റ്  അരുണ്‍ , മാനേജര്‍  രതീഷ് എന്നിവര്‍ പ്രസംഗിച്ചു. റെഡ്‌ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിര ഘട്ട രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ഡ്രിലും അരങ്ങേറി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show