കുട്ടികള്‍ക്ക് കൊവാക്‌സീന്‍; രണ്ട് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കാമെന്ന് ഡിജിസിഐ

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്‌സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി. ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സീനാണ് കൊവാക്‌സീന്‍. നേരത്തെ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.
ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവര്‍ വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിര്‍ദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്‌സീനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം.
മുഴുവന്‍ ജനങ്ങള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയ ശേഷം മാത്രമേ മൂന്നമത്തേത് നല്‍കി തുടങ്ങേണ്ടതുള്ളു എന്നും ഈ നിര്‍ദേശത്തിലുണ്ട്. എന്തായാലും രാജ്യത്ത് നിലവില്‍ ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അലോചനകളില്ല എന്നാണ് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍