ചൈനീസ് സേന തുടരുന്നിടത്ത് ഇന്ത്യ പിന്‍മാറില്ല; അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ചയില്ലെന്ന് കരസേനാ മേധാവി

ദില്ലി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് കരസേന മേധാവി ജനറല്‍ എം എം നരവനെ. ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു മുമ്പാണ് ജനറല്‍ എം എം നരവനെയുടെ പ്രസ്താവന.
ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ചുസുല്‍ മോള്‍ഡ അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. ലഫ്‌നന്റ് ജനറല്‍ പി ജി കെ മേനോന്‍ ആണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കു്‌റ്ഹറ. കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും സേനാ മേധാവി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിഷയം ആയേക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍