ആര്യന്‍ ഖാന്‍ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമര്‍പ്പിച്ചേക്കും
ആര്യന്‍ ഖാന്‍ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമര്‍പ്പിച്ചേക്കും. പ്രത്യേക എന്‍ഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമര്‍പ്പിക്കുക.. ജാമ്യത്തെ ശക്തമായി എതിര്‍ക്കുമെന്ന് എന്‍സിബി വ്യക്തമാക്കിയിട്ടുണ്ട്..
ആര്യാനുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് ശക്തമാണെന്നും, കോടതിയില്‍ ഇക്കാര്യം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ബോധ്യപ്പെടുത്തുമെന്നും എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെ പറഞ്ഞു. ആര്യന്‍ ഖാന് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും,തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത യുണ്ടെന്നും എന്‍സിബി കഴിഞ്ഞ ദിവസം വടിച്ചിരുന്നു. ഇതേ വാദങ്ങള്‍ എന്‍ഡിപിഎസ് കോടതിയിലും എന്‍സിബി ഉന്നയിക്കും. ജാമ്യം നിഷേധിക്കപ്പെട്ട ആര്യന്‍ ഉള്‍പ്പെടെ 8 പ്രതികളും മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തുടരുകയാണ്..ഒരു നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 18 പേരെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു എന്‍സിബി അറിയിച്ചു.
ഒക്ടോബര്‍ രണ്ട് അര്‍ധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.
അറുപതിനായിരം മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നല്‍കിയാണ് കപ്പലിലെ യാത്ര. കപ്പലില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍