രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് രോഗം

രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 244 പേര്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,48,817 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 25,930 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ ആറ് ശതമാനം കുറവാണ് പ്രതിദിന രോഗബാധിതരില്‍ ഉണ്ടായത്.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2.70 ലക്ഷമായി. 199 ദിവസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍