വിസ തട്ടിപ്പ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു ; പിടിയിലായത് മുമ്പും സമാന കേസുകളില്‍ പ്രതിയായ വ്യക്തി
തൊണ്ടര്‍നാട്: മക്കിയാട് സ്വദേശിയില്‍ നിന്നും സിങ്കപ്പൂരില്‍ ജോലിക്കായി വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു 2,40,000 രൂപ വാങ്ങി മുങ്ങിയ കേസിലെ പ്രതിയെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. മുട്ടിലില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന തോല്‍പ്പെട്ടി വേങ്ങാട്ട് വീട് ഇഗ്നേഷ്യസ് അരൂജയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മാനന്തവാടി, കല്‍പ്പറ്റ എന്നീ സ്റ്റേഷനുകളിലും കണ്ണൂരിലും വിവിധ വിസ തട്ടിപ്പ് കേസുകള്‍ നിലവിലുള്ളതായി പോലീസ് വ്യക്തമാക്കി.എസ്.ഐ ഡി രാജന്, എ. എസ്.ഐ അഷറഫ്, സി.പി.ഓ ടോണി മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍