വയനാട് പാക്കേജ്; ശില്‍പ്പശാല നടത്തി

മാനന്തവാടി: വയനാട് ജില്ലയുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴായിരം കോടിയുടെ വയനാട് പാക്കേജുമായി ബന്ധപ്പെട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്തല വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിന് ശില്‍പ്പശാല സംഘടിപ്പിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ആമുഖ അവതരണം നടത്തി. വയനാട് പാക്കേജ് സമീപനരേഖ ജില്ലാ ആസൂത്രണ സമിതിയംഗം എ.എന്‍. പ്രഭാകരന്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ ,പി.വി.ബാലകൃഷ്ണന്‍, എല്‍സി ജോയി, അംബികാഷാജി, ജില്ലാ പഞ്ചയത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി, ബ്ലോക്ക്പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ വി പി ബാലചന്ദ്രന്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒക്ടോബര്‍ 23 ന് ഗ്രാമപഞ്ചായത്തുകളുടെ നിര്‍ദ്ദേശങ്ങള്‍ ബ്ലോക്ക്തലത്തില്‍ ക്രോഡീകരിച്ച് ഡി.പി.സിക്ക് സമര്‍പ്പിക്കാന്‍ ശില്‍പശാലയില്‍ തീരുമാനിച്ചു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എം.കെ. ജയന്‍ സ്വാഗതം പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍