കുറയാതെ കൊവിഡ്; ഇന്ന് രാജ്യത്ത് 34,403 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കേസുകളില്‍ ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 12.5 ശതമാനം കുറവാണ്. 431 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണനിരക്ക് 4,43,928 ആയി. ഇന്ത്യയില്‍ 3,33,47,325 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 3,42,923 ആക്ടിവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ശിറശമ രീ്ശറ ൗുറമലേെ
ഇന്നലെ 37,950 പേര്‍ രോഗമുക്തി നേടി. ഇന്നലെ 37,950 പേര്‍ രോഗമുക്തി നേടി.നിലവില്‍ രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. രണ്ടുഡോസുകളും ഉള്‍പ്പെടെ ഇതുവരെ 76,57,17,137 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
22,182 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.
അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നുവെന്ന വിലയിരുത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറയുന്നതായി ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് വാക്‌സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്നും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിലാണ് മുന്‍ഗണനയെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഐസിഎംആര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്‌സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നുമാണ് ഐസിഎംആര്‍ വിലയിരുത്തിയത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍