ഖുര്‍ആന്‍ നിദാന ശാസ്ത്ര പ0നത്തിന് സൗകര്യങ്ങളൊരുക്കണം: അഷ്റഫ് ഫൈസി
കമ്പളക്കാട്: ഭാവി തലമുറ ഖുര്‍ആന്‍ തെറ്റുകൂടാതെ പാരായണം ചെയ്യുന്നതിന് ശാസ്ത്രീയ സൗകര്യങ്ങളൊരുക്കാന്‍ മഹല്ല് മദ്റസാ ഭാരവാഹികളും മത സംഘടനകളും ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് ഫൈസി പനമരം പറഞ്ഞു. പറളിക്കുന്ന് ഇസ്സത്തുല്‍ ഇസ് ലാം മദ്റസയില്‍ കമ്പളക്കാട് റൈഞ്ചിന്റെ തഹ്സീനുല്‍ ഖിറാഅ: സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഫത്തിശ് പി.സി മൊയ്തു ദാരിമി അദ്ധ്യക്ഷനായിരുന്നു. എസ്.എം.എഫ് ജില്ലാ സെക്രട്ടറി പി.സി ഇബ്റാഹിം ഹാജി, റൈഞ്ച് പ്രസിഡണ്ട് അബ്ദുറഹിമാന് ഫൈസി, മുഹമ്മദ് കുട്ടി ഹസനി, പി.ഹനീഫ ഹാജി, അബ്ദുറഹിമാന് ഫൈസി, ഷാജഹാന് ഫൈസി, അബ്ബാസ് വാഫി, അബ്ദുല്‍ അസീസ് ഫൈസി, എം.കെ അബ്ദുല്‍ ജലീല്‍ പ്രസംഗിച്ചു. മുജവ്വിദ് സുബൈര്‍ റഹ് മാനി ഖത് മുല് ഖുര്‍ആന്‍ ദുആക്ക് നേതൃത്വം നല്കി.ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും പി.ഇബ്റാഹിം മുസ്ലിയാര് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍