രാജ്യത്തെ സമ്പത്ത് വില്‍പ്പന നടത്തുന്ന കേന്ദ്ര സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ മതേതര സംഘടനകള്‍ ഒന്നിക്കണം: അഡ്വ.റഹ്മ്ത്തുള്ള
കല്‍പ്പറ്റ: തൊഴില്‍ മേഖല പൂര്‍ണ്ണമായും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ സമ്പത്തും പൊതുമേഖല സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വില്‍പ്പന നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെ പരാജയപ്പെടുത്തേണ്ടത് മതേതര സംഘടനകളുടെ കര്‍ത്തവ്യമാണെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള പ്രസ്താവിച്ചു.വയനാട് ജില്ലാ എസ് ടി യു കൗണ്‍സില്‍ മീറ്റ് മുട്ടില്‍ ഓര്‍ഫനേജ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി.പി.കുഞ്ഞിമുഹമ്മദ് അധ്യക്ഷനായിരുന്നു.
ജനറല്‍ സെക്രട്ടറി സി.മൊയ്തീന് കുട്ടി സ്വാഗതം പറഞ്ഞു. ജനദ്രോഹനയങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാറിനെ അടിയറ പറയിക്കാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മോദി സര്‍ക്കാര്‍ പയറ്റുന്ന കാര്യങ്ങള്‍ ഭംഗ്യേതര സംസ്ഥാനത്തും നടപ്പിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അഡ്വ.റഹ്മത്തുള്ള പറഞ്ഞു. പി.പി.എ കരീം ,ഇ.കെ. കുഞ്ഞാലി ,കെ.അബൂബക്കര്‍ കല്ലടി, എന്‍.കെ.റഷീദ്, സി. കുഞ്ഞബ്ദുള്ള ,പി.മമ്മൂട്ടി പാറക്ക, പി.അബ്ദുള്ള മാടക്കര, ടി.ഹംസ ,സി.കെ.ഹാരിഫ്, എ.പി.ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.മൊയ്തീന് കുട്ടി ( ജില്ലാ പ്രസിഡണ്ട് ), സി.മുഹമ്മദ് ഇസ്മയില്‍ ( ജില്ലാ ജനറല്‍ സെക്രട്ടറി), അബ്ദുള്ള മാടക്കര (ട്രഷറര്‍ ), സി. കുഞ്ഞബ്ദുള്ള ,എ.പി.ഹമീദ് ,അബ്ദുറഹ്മാന് ആയങ്കി ,എം.അലി ,സി.ഫൗസിടീച്ചര് ,നാസര്‍ പട്ടത്ത് ,കെ അബ്ദുറഹ്മാന് ( വൈസ് പ്രസിഡണ്ടുമാര്‍), ടി.ഹംസ ,അബു ഗൂഢലായി, ഇ.അബ്ദുറഹ്മാന്, നസീമ മങ്ങാടന്‍ ,ഇ.ബഷീര്‍, തൈത്തൊടി ഇബ്രാഹിം (സെക്രട്ടറിമാര്‍ ), പി.വി.കുഞ്ഞിമുഹമ്മദ് ,സി.അലവി കുട്ടി, പാറക്കല്‍ മുഹമ്മദ്, റസിയ മുസ്തഫ (ജില്ലാ സെക്രട്ടറിയറ്റ് മെംബര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.റിട്ടേണിംഗ് ഓഫീസര്‍ കല്ലടി അബൂബക്കര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു'
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍