സി.പി.ഐ(എം) വയനാട് ജില്ലാ കമ്മിറ്റിയില്‍ നടപടി; മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തത്: സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി.ഗാഗറിന്‍

കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ശ്രേയാംസ്‌കുമാറിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് സി.പി.ഐ(എം) വയനാട് ജില്ലാ കമ്മിറ്റിയില്‍ നടപടി എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതണെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി.ഗാഗറിന്‍ അറിയിച്ചു.
സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി ബ്രാഞ്ച്തല സമ്മേളനം സെപ്തംബര്‍ 15 ന് ആരംഭിച്ചു. സമ്മേളനകാലത്ത് എല്ലായ്‌പ്പോഴും മാധ്യമങ്ങള്‍ വലതുപക്ഷ ശക്തികള്‍ക്ക് കരുത്തു പകരാന്‍ ഇടതുപക്ഷത്തിനെതിരെ ഇത്തരം നിലപാട് സ്വീകരിക്കാറുണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ്സിനകത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാഴ്ചകയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗ് സ്വന്തം സംഘടനയിലെ നേതാക്കള്‍ തന്നെ ഉന്നയിച്ച ആക്ഷേപകള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വിഷമിക്കുകയാണ്. ബി.ജെ.പി നേതാക്കള്‍ കോഴ വിവാദത്തിലകപ്പെട്ട് കേസ്സുകള്‍ക്കായി പോലീസ് സ്റ്റേഷനും കോടതികളും കയറിയിറങ്ങുന്ന ഗതികേടിലാണ്.
ഇത്തരം സംന്ദര്‍ഭങ്ങളില്‍ എല്ലാവരും ഒരുപോലെയാണെന്ന് വരുത്താന്‍ തീവ്ര ശ്രമമാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വയനാട്ടിലെ സി.പി.ഐ(എം) നേതാക്കള്‍ക്കെതിരെ നടപടി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. സി.പി.ഐ(എം) ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ്. ഏത് പ്രശ്‌നങ്ങളും പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുകയും സംഘടനാപരമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിശക് വന്നാല്‍ അത് ചൂണ്ടിക്കാണിക്കുകയും വിവിധതരത്തിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ്. '
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ സി.പി.ഐ(എം) ന്റെ ഒരു പ്രവര്‍ത്തകനും ശ്രമിച്ചതായി പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. വാര്‍ത്തയില്‍ പരാമര്‍ശിച്ച സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തകരും മുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തിയിട്ടുള്ളതെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കി സമ്മേളനകാലത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞതയോടെ തളളി ക്കളയണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍