OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അതിമാരക മയക്കുമരുന്നുമായി യുവതിയടക്കം 3 പേര്‍ പിടിയില്‍

  • Mananthavadi
14 Sep 2021

കാട്ടിക്കുളം: മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം ഒരു യുവതിയെയും രണ്ടു യുവാക്കളെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ശാര്‍ക്കര  അമൃതം വീട്ടില്‍  എം.യദുകൃഷ്ണന്‍ (25),  മുട്ടത്തറ പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍  ശ്രുതി എസ്.എന്‍ (25), കോഴിക്കോട് വെള്ളിമാട് കുന്ന്  മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍  നൗഷാദ് പി.ടി (40) എന്നിവരാണ് അറസ്റ്റിലായത്. കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലും അറിയപ്പെടുന്നൂവെന്നും എക്‌സെസ് അധികൃതര്‍ പറഞ്ഞു.

 പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 16 ടി 0234 മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് റെയ്ഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. പി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്.ഇ, വിബിന്‍.ഡബ്ല്യു, സനൂപ് കെ.എസ് സാലിം ഇ, വജീഷ് കുമാര്‍ വി.പി, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈനി.കെ.ഇ, ഡ്രൈവര്‍ അബ്ദുറഹിം എം.വി പരിശോധനയില്‍ എന്നിവര്‍ പങ്കെടുത്തു. കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലുകളും  മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show