നവീകരിച്ച ലാബുകള്‍ ഉദ്ഘാടനം ചെയ്തു
വാളാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ലാബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂള്‍ ലാബുകളുടെ ഫലക അനാച്ഛാദന കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സല്മാമോയിന് നിര്‍വ്വഹിച്ചു. പി.റ്റി.എ.പ്രസിഡന്റ് എം.ജി ബാബു അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീലത കൃഷ്ണന്, എസ്.എം.സി ചെയര്മാന് ശശികുമാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി പ്രസാദ്, സ്കൂള്‍ ഹെഡ്മാസ്റ്റര് സുനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി സ്മിത.കെ, സീനിയര്‍ അധ്യാപകനായ ചന്ദ്രന് കെ.വി,സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷീജ പി.എ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍