ഖത്തര്‍ ലോകകപ്പ് സംപ്രേഷണാവകാശം വയകോം 18ന്; കരാര്‍ 450 കോടി രൂപയ്ക്ക്
അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള സംപ്രേഷണാവകാശം വയകോം 18ന്. 450 കോടി രൂപയ്ക്കാണ് റിലയന്‍സ് നെറ്റ്‌വര്‍ക്കിനു കൂടി പങ്കാളിത്തമുള്ള വയകോം ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. സോണി നെറ്റ്‌വര്‍ക്ക്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്നീ പ്രമുഖരെയൊക്കെ വയകോം പിന്തള്ളി. നിലവില്‍ സ്പാനിഷ് ലീഗ്, സീരി എ, റോഡ് സേഫ്റ്റി വേള്‍ഡ് ടി20 ടൂര്‍ണമെന്റ്, അബുദാബി ടി20 ലീഗ് എന്നിവയുടെ അവകാശവും വയകോം 18നാണ്.
നിലവില്‍ വയകോമിന് ഇന്ത്യയില്‍ ഒരു സ്‌പോര്‍ട്‌സ് ചാനല്‍ ഇല്ല. എന്നാല്‍, ഉടന്‍ തന്നെ അവര്‍ പുതിയ ഒരു ചാനല്‍ തുടങ്ങുമെന്നാണ് സൂചന. വൂട്ട് ഒടിടിയിലും കളേഴ്‌സ് സിനിപ്ലക്‌സിലുമായാണ് ഇക്കൊല്ലത്തെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് സംപ്രേഷണം ചെയ്തത്. അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമവും വയകോം നടത്തുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍