ഡല്‍ഹിയില്‍ കനത്തമഴ; വിമാനത്താവളത്തില്‍ വെള്ളക്കെട്ട്, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. നാല് ആഭ്യന്തര വിമാന സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസുമാണ് ഡല്‍ഹിയില്‍ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ച് വിട്ടത്.കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.അടുത്ത 12 മണിക്കൂര്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 20 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ശക്തമായ മഴയെത്തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍