പ്രതിഷേധങ്ങള്‍ നടത്താന്‍ 24 മണിക്കൂര്‍ മുന്‍പ് അനുവാദം വാങ്ങണം; അഫ്ഗാന്‍ ഭരണകൂടം
രാജ്യത്ത് പ്രതിഷേധങ്ങള്‍ നടത്താന്‍ 24 മണിക്കൂര്‍ മുന്‍പ് അനുവാദം വാങ്ങണമെന്ന് അഫ്ഗാന്‍ ഭരണകൂടം. സുരക്ഷാ പ്രശ്‌നങ്ങളും മറ്റ് തടസ്സങ്ങളും ഒഴിവാക്കുന്നതിനായാണ് ഈ നിര്‍ദ്ദേശമെന്ന് താലിബാന്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.
അതേസമയം, പിഎച്ച്ഡിയ്‌ക്കോ ബിരുദാനന്തര ബിരുദത്തിനോ ഇക്കാലത്ത് വിലയില്ലെന്ന് അഫ്ഗാനിസ്ഥാന്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോല്‍വി നൂറുള്ള പറഞ്ഞു. ഹൈ സ്‌കൂള്‍ ബിരുദം പോലും ഇല്ലാത്ത മൗലവിമാരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊന്നും സ്ഥാനമില്ലെന്നും താലിബാന്‍ ഭരണകൂടത്തിന്റെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
'പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് വിലയില്ല. മൗലവിമാരും താലിബാനുമാണ് ഇന്ന് അധികാരത്തില്‍. അവര്‍ക്ക് പിഎച്ച്ഡിയോ എംഎയോ ഹൈസ്‌കൂള്‍ ബിരുദമോ പോലും ഇല്ല. പക്ഷേ, മഹദ് വ്യക്തിത്വങ്ങളാണ്.' ഷെയ്ഖ് നൂറുള്ള വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് നൂറുള്ളയുടെ വിശദീകരണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അതേസമയം, രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പുതിയ അഫ്ഗാന്‍ പരമോന്നത നേതാവ് ഹിബതുള്ള അഖുന്ദ്‌സാദ വ്യക്തമാക്കി. അധികാരത്തില്‍ ഏറ്റതിനു ശേഷമുള്ള ഹിബതുള്ളയുടെ ആദ്യ സന്ദേശമാണിത്. ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത ഹിബതുള്ള വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'രാജ്യത്ത് ഇസ്ലാമിക നിയമങ്ങളും ശരീഅത്തും ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്ന് ഉറപ്പുനല്‍കുന്നു. ആളുകള്‍ രാജ്യം വിടാന്‍ ശ്രമിക്കരുത്. പുതിയ ഭരണനേതൃത്വം സമാധാനവും സമൃദ്ധിയും വികസനവും ഉറപ്പുനല്‍കുന്നു. ഞങ്ങള്‍ക്ക് ആരുമായും ഒരു പ്രശ്‌നവുമില്ല. യുദ്ധം തകര്‍ത്തുകളഞ്ഞ നമ്മുടെ രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും ഒപ്പമുണ്ടാവണം.' ഹിബതുള്ള പറഞ്ഞു.
മുല്ല മുഹമ്മദ് ഹസന്‍ ആണ് അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രി. മുല്ല ബരാദര്‍ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും ആഭ്യന്തര മന്ത്രിയായി സിറാജുദിന്‍ ഹഖാനിയെയും നിയമിച്ചു. യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുല്ല മുഹമ്മദ് ഹസന്‍ എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാന്‍ താലിബാന്‍ നിര്‍ബന്ധിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍