ഇരുവൃക്കള്‍ക്കും രോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

കല്‍പ്പറ്റ: ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു. നെടുങ്ങോട് കുറിച്യ കോളനിയില്‍ താമസിക്കുന്ന രാജന്റെയും ദേവകിയുടെയും മകന്‍ മുണ്ടേരി ഗവ. സ്‌കൂള്‍ വിദ്യാര്‍ഥി ഗോകുല്‍ രാജ്(15)ആണ് കിഡ്‌നി സംബന്ധമായ രേഗം ബാധിച്ച് രണ്ട് വര്‍ഷത്തിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ദീര്‍ഘ കാലത്തെ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കടം വാങ്ങിയും പണയം വെച്ചും പണം കണ്ടെത്തിയാണ് ഇതുവരെ ചികിത്സിച്ചത്. തുടര്‍ന്നുള്ള ചികിത്സക്ക് പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കുട്ടിയുടെ ചികിത്സക്കായി കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ബീന രതീഷ് (ചെയര്‍മാന്‍), എന്‍.എ ബാബു (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി കല്‍പ്പറ്റ കോര്‍പ്പറേറ്റ് ബാങ്കില്‍ 142600101006156 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് CORP0001426.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍