കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിരീക്ഷണം; നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവില്‍ എത്തിയവരെ പോകാന്‍ അനുവദിച്ചു.കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, യാത്രക്കാര്‍ എന്നിവര്‍ക്കാണ് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ , പാരാമെഡിക്കല്‍.നഴ്‌സിങ്, എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഇതില്ലെങ്കില്‍ ഏഴ് ദിവസം ക്വാറന്റയിനില്‍ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ?ഗറ്റീവ് ആയാല്‍ മാത്രമേ തുടര്‍ യാത്ര അനുവദിക്കൂ.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീന്‍ അനുവദിക്കും. ജീവനകാര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. സ്ഥാപനങ്ങള്‍ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങള്‍ക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇളവ് നല്‍കും.കേരളത്തിലെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍