കേരള ക്ഷേത്രവാദ്യകല അക്കാദമിയുടെ ഓണക്കിറ്റ് വിതരണം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂര്‍: കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖലയുടെ ഓണക്കിറ്റിന്റെയും ഓണപ്പുടവയുടെയും വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖല പ്രസിഡണ്ട് ഗുരുവായൂര്‍ ഹരിവാര്യര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. ബോബി ചെമ്മണൂരിനെ പെരുവനം കുട്ടന്‍മാരാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, നന്ദകുമാര്‍(കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്), അന്തിക്കാട് പത്മനാഭന്‍(കേരള ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന പ്രസിഡണ്ട്), കീഴൂട്ട് നന്ദനന്‍(കേരള ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന ട്രഷറര്‍) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ രാഹുല്‍ മംഗലത്ത് സ്വാഗതവും ചിറയ്ക്കല്‍ റോബീഷ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍