കരുണയുള്ളവരുടെ സഹായം തേടി ധന്യ

ചുണ്ടേല്‍ ചേലോട് എസ്‌റ്റേറ്റില്‍ തോട്ടം തൊഴിലാളികളായ മണി-വസന്ത ദമ്പതികളുടെ മകള്‍ ധന്യ (19) ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് തുടര്‍ ചികില്‍സക്കായി സുമനസുകളുടെ സഹായം തേടുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ധന്യക്ക് വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്..വൃക്ക നല്‍കാന്‍ പിതാവ് തയ്യാറായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയക്കും തുടര്‍ ചികില്‍സക്കുമായി 15 ലക്ഷത്തിലധികം രൂപയോളം ചെലവു വരും.തോട്ടത്തില്‍ നിന്നു കിട്ടുന്ന വരുമാനം ധന്യയുടെ ഇപ്പോഴുള്ള ചികിത്സയ്ക്കു തന്നെ തികയാതെ വിഷമിക്കുകയാണ് മാതാപിതാക്കള്‍.ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ സുമനസുകളുടെ സഹായം തേടുകയാണ് ധന്യ .ഇത്രയും തുക സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കുടുംബത്തെ സഹായിക്കാനായി വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി ചെയര്‍മാനായും എം. മുജീബ് കണ്‍വീനറായും സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.സാമ്പത്തിക സഹായം സ്വീകരിക്കാനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചുണ്ടേല്‍ ശാഖയില്‍ 36602851464 -ാം നമ്പര്‍
(ഐഎഫ്എസ്‌സി - എസ്ബിഐഎന്‍ 0011923) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9020 507 735 ,9961 568 404


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍