ജോണ്‍സണ്‍ & ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ഇന്ത്യയില്‍അനുമതി

ഡല്‍ഹി: ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ആണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത് .ഇതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അഞ്ചാമത്തെ വാക്‌സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു .അടിയന്തര ഉപയോഗത്തിലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ അപേക്ഷ നല്‍കിയത്.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ കമ്പനിയുമാണ് ഇന്ത്യയില്‍ വിതരണക്കരാര്‍.
മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കുശേഷം ഒറ്റ ഡോസ് വാക്‌സിന് 85 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി പറഞ്ഞു.വാക്‌സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ പൂര്‍ണ പ്രതിരോധശേഷി കൈവരിക്കുമെന്നും കമ്പനി അവകാശപ്പെട്ടു .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍