ടോറസ് ലോറി റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞു ;വീടിന് നാശനഷ്ടം സംഭവിച്ചു; ആര്‍ക്കും പരിക്കില്ല

എടവക: എടവക എള്ളുമന്ദത്തിന് സമീപം പാറപ്പൊടി കയറ്റിവന്ന ടോറസ് ലോറി വീടിന്റെ ഒരു ഭാഗത്തേക്ക് മറിഞ്ഞ് വീടിന് നാശനഷ്ടം സംഭവിച്ചു.കോന്തിത്തോട് റെയ്ഹാനത്ത് എന്നയാളുടെ കോണ്‍ക്രീറ്റ് വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കേളകത്ത് നിന്നും ഒരപ്പ് യാര്‍ഡിലേക്ക് എം സാന്റ് കൊണ്ടുപോകുന്ന വണ്ടിയാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന വാഹനത്തിന് അരിക് കൊടുക്കുമ്പോള്‍ റോഡരിക് ഇടിഞ്ഞ് താഴ്ന്നത് മൂലമാണ് അപകടം സംഭവിച്ചത്. താഴെയുണ്ടായിരുന്ന വീടിന്റെ ഒരു മൂല ഭാഗികമായി തകര്‍ന്നിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍