ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ഇനി 'ഇറുപ്പി'; പണരഹിതമായി ഇടപാട് നടത്താം; സേവനം ഇന്ന് മുതല്‍ ലഭ്യമാകും

ഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇറുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍.പി.സി.ഐ) ഇറുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്!മെന്റ് സംവിധാനം നാഷണല്‍ പേയ്!മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
എന്താണ് ഇറുപ്പി?
ഡിജിറ്റല്‍ പേയ്!മെന്റിന്റെ കറന്‍സി രഹിതവും സമ്പര്‍ക്കരഹിതവുമായ മാര്‍ഗമാണ് ഇറുപ്പി. ഇത് ഒരു ക്യു.ആര്‍. കോഡ് അല്ലെങ്കില്‍ എസ്.എം.എസ്. സ്ട്രിംഗ് അധിഷ്ഠിത ഇവൗച്ചര്‍ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചര്‍ എത്തുക.
ഇ റുപ്പി പേയ്!മെന്റ് സേവനത്തിന്റെ സഹായത്തോടെ, കാര്‍ഡ്, ഡിജിറ്റല്‍ പേയ്!മെന്റ് അപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്‌സിസ്സ് തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചര്‍ റിഡീം ചെയ്യാന്‍ കഴിയും.ഇറുപ്പി എങ്ങനെ പ്രവര്‍ത്തിക്കും?
സ്‌പോണ്‍സര്‍മാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കല്‍ ഇന്റര്‍ഫേസ് ഇല്ലാതെ ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കാന്‍ ഇറുപ്പി വഴി സാധിക്കും. ഇടപാട് പൂര്‍ത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് ഇറുപ്പി ഉപയോഗിച്ച് പണമടയ്ക്കാനാകൂ. പ്രീപെയ്ഡ് സ്വഭാവത്തിലുള്ളയാതിനാല്‍ ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ സേവന ദാതാവ് കൃത്യസമയത്ത് പണമടയ്ക്കുന്നത് ഇത് ഉറപ്പാക്കുന്നു.
ഇറുപ്പി എവിടെ ഉപയോഗിക്കാം?
മാതൃശിശുക്ഷേമ പദ്ധതികള്‍, ടി.ബി. നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികള്‍ക്ക് കീഴില്‍ മരുന്നുകളും ഡയഗ്‌നോസ്റ്റിക്‌സ് സേവനങ്ങളും ലഭിക്കാന്‍, പോഷക പിന്തുണ നല്‍കുന്നതിനായുളള പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം. വളം സബ്‌സിഡി തുടങ്ങിയവയ്ക്കും ഇറുപ്പി സംവിധാനം ഉപയോഗിക്കാം. സ്വകാര്യമേഖലയ്ക്ക് ഈ ഡിജിറ്റല്‍ വൗച്ചറുകളെ അവരുടെ ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും (സി.എസ്.ആര്‍.) ഭാഗമായി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഭാവിയില്‍ മറ്റ് സേവനങ്ങളിലേക്കും ഇറുപ്പി സംവിധാനം വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍