OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുടുംബശ്രീ സ്‌കൂള്‍ ഓഫ് യോഗ ആരംഭിച്ചു

  • Kalpetta
28 Jul 2021

കല്‍പ്പറ്റ: കുടുംബശ്രീ മിഷനും ജില്ലാ ആയുര്‍വേദ ഹോസ്പിറ്റലും സംയുക്തമായി കുടുംബശ്രീ സ്‌കൂള്‍ ഓഫ് യോഗ ആരംഭിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജെന്‍ഡര്‍ ടീം നേതൃത്വം നല്‍കുന്ന മിഷന്‍ ജാഗ്രത വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പരിശീലന പരിപാടികളുടെ ഭാഗമായാണ് സ്‌കൂള്‍ ഓഫ് യോഗ ആരംഭിച്ചത്.ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത 100 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ രണ്ടു മാസത്തെ പരിശീലനം നല്‍കി യോഗ പരിശീലകരാക്കി മാറ്റുന്നത്. ഇവരിലൂടെ യോഗയുടെ പ്രാഥമിക കാര്യങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ എത്തിക്കുവാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ഓണ്‍ലൈനായാണ് ക്ലാസുകള്‍ നല്‍കുന്നത്. യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയകുമാര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കും.ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്. ആര്‍. ബിന്ദു, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ മനോജ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ. വി. സുഷ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത, എ.ഡി.എം.സിമാരായ വാസു പ്രദീപ്, കെ. മുരളി, ഡി.പി.എം ആശാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show