വ്യാജ ചാരായവും വാഷും പിടികൂടി
മീനങ്ങാടി: വയനാട് ജില്ലാ പോലീസ് മേധാവി അര്‍വിന്ദ്സുകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിവി.രജികുമാറിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാലഹരി വിരുദ്ധ സേനാംഗങ്ങളും മീനങ്ങാടി എസ്.ഐ സി.പി പോളുംസംഘവും മീനങ്ങാടി പന്നിമൂല മൈലമ്പാടിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ചാരായവും വാഷും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൈലമ്പാടികാഞ്ഞിരത്തിങ്കല് കെസി ജോസ് (52) നെതിരെ അബ്ക്കാരി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.പരിശോധനയില്‍ ഇയാളുടെ പറമ്പില്‍ നിന്നും രണ്ടു ബാരലുകളിലായി സൂക്ഷിച്ചിരുന്ന 24 ലിറ്റര്ചാരായ വാഷും, 170 മില്ലിലിറ്റര്‍ വ്യാജ ചാരായവും കണ്ടെുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍