കൊളവള്ളിയിലെ ഗോത്രകര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ അനുമതി നല്‍കണം: ഐ സി ബാലകൃഷ്ണന് എം.എല്‍.എ വനംമന്ത്രിക്ക് കത്ത് നല്കി
പുല്‍പ്പള്ളി: കൊളവള്ളിപ്പാടത്ത് ഗോത്രകര്‍ഷകര്‍ക്ക് നെല്‍കൃഷി ചെയ്യാന്‍ കേന്ദ്ര വനാവകാശ നിയമപ്രകാരം അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഐ സി ബാലകൃഷ്ണന് എം എല്‍ എ വനംമന്ത്രി എ കെ ശശീന്ദ്രന് കത്ത് നല്കി. ബത്തേരി നിയോജകമണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കാലാകാലങ്ങളായി നെല്‍കൃഷി ചെയ്തുവരികയായിരുന്നു. പരമ്പരാഗതമായി തുടരുന്ന ഇവരുടെ കൃഷി തടസപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് വനംവകുപ്പ് ചെയ്യുന്നതെന്ന് എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് കൃഷി ചെയ്യാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം മന്ത്രിയെ നേരില്‍കണ്ട് അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍