കൊവിഡ് മരണം; അവ്യക്തതകള്‍ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണനിരക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഡിസംബര്‍ മുതലുള്ള കൊവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടിക രണ്ടു ദിവസത്തിനകം പുറത്തുവിടും. സ്വകാര്യത സൂക്ഷിച്ചും കണക്കുകള്‍ കൃത്യമായിയും പ്രസിദ്ധീകരിക്കും. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കും.
ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രേഖകളില്ലാത്ത കൊവിഡ് മരണങ്ങള് കൂടി എണ്ണത്തില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടു. വിവരങ്ങള്‍ ഓണ്‍ലൈന്‍ അപ്ഡേഷനാണ് നടത്തുന്നത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍