സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും(ജൂലൈ 3,4) വാരാന്ത്യ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങള്‍ തുറക്കാം. പരമാവധി 15 പേര്‍ക്കാണ് പ്രവേശനം. ടിപിആര്‍ നിരക്ക് താഴാത്തതിനാലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍