ഡ്രൈവിംഗിനിടെയുളള ബ്ലൂടൂത്ത് സംസാരം കുറ്റകരം, ഗാര്‍ഹിക പീഡന പരാതികളില്‍ കര്‍ശന നടപടി: ഡി.ജി.പി അനില്‍കാന്ത്
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. വാര്‍ത്താ സമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്. െ്രെഡവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ട്രാഫിക്ക് പൊലീസ് ഒരുങ്ങുകയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിലാണ് ഡിജിപി വ്യക്തത വരുത്തിയത്. സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക കൂടുതല്‍ പരിഗണന നല്‍കുമെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍