ഡെല്‍റ്റ പ്ലസ് വ്യാപനം; നിയന്ത്രണം കടുപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജാഗ്രതപുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച 51 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 174 ജില്ലകളെ ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 22 കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കില്‍ മുന്നില്‍. അണ്‍ലോക്ക് ഇളവുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ മഹരാഷ്ട്ര നടപടി തുടങ്ങി.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,183 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. വാക്‌സീന്‍ സ്വീകരിച്ചാല്‍ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്നാണ് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍